test del 3

എൽപിജി സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി; 195 രൂപയുടെ വർധന, ക്ഷാമത്തിനിടെ തിരിച്ചടി, വീട്ടുകാർക്ക് തൽക്കാലം ആശ്വാസം


പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള (19 കിലോഗ്രാം) എൽപിജി സിലിണ്ടർ വില വീണ്ടും കുത്തനെ കൂട്ടി. ഇന്നു പ്രാബല്യത്തിൽവന്നവിധം 195.50 രൂപയാണ് ഉയർത്തിയത്. ഇതോടെ കൊച്ചിയിൽ വില 2092 രൂപയായി. കോഴിക്കോട്ട് 2214.5 രൂപ. തിരുവനന്തപുരത്ത് 2113 രൂപ. കഴിഞ്ഞമാസം 7ന് 115 രൂപയും കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഇനിയും സാധാരണനിലയിൽ ആയിട്ടില്ലാത്തതിനാൽ കേരളത്തിൽ 50% ഹോട്ടലുകളും അടഞ്ഞുകിടപ്പാണ്. ബാക്കിയുള്ള ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സിലിണ്ടർ‌ ക്ഷാമം സാരമായി ബാധിക്കുന്നുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ (കെഎച്ച്ആർഎ) സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ‌ മനോരമ ഓൺലൈനിനോട് പറഞ്ഞു. നിലവിലെ പശ്ചിമേഷ്യൻ സാഹചര്യത്തിൽ വിലവർധിപ്പിച്ചത് അംഗീകരിക്കാം. എന്നാൽ, പ്രവർത്തിക്കാനാവശ്യമായ സിലിണ്ടർ കൃത്യമായി ലഭിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Back to top button