test del 3

യുദ്ധം നിർത്താമെന്ന് ഇറാൻ; ‘ഉപദ്രവിച്ചാൽ’ ടെക് ഭീമന്മാരെ തകർക്കും, പേടിപ്പിക്കേണ്ടെന്ന് ട്രംപ്, കുതിച്ച് ഓഹരിയും സ്വർണവും, ഇടിഞ്ഞ് എണ്ണ


യുദ്ധം അവസാനിപ്പിക്കാൻ ‘ആഗ്രഹമുണ്ടെന്ന്’ അറിയിച്ച് ഇറാനിയൻ പ്രസിഡന്റ് പെസെഷ്കിയാൻ. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിലും ആക്രമണങ്ങൾ നിർത്താൻ തയാറെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ഒടുവിൽ, ഇറാനും യുഎസിനും ‘ഏതാണ്ട് ഒരേ ശബ്ദം’ ആയതോടെ എണ്ണവില താഴാൻ തുടങ്ങി. ഓഹരി വിപണികളും സ്വർണവിലയും കുതിച്ചുകയറ്റവും ആരംഭിച്ചു.യുദ്ധം നിർത്താൻ ‘റെഡി’ എന്ന് ട്രംപും ഇറാനും വ്യക്തമാക്കിയതിന് പിന്നാലെ യുഎസ് ഓഹരി വിപണികൾ കുതിച്ചുകയറി. ഏഷ്യൻ, ഇന്ത്യൻ വിപണികൾക്കും ഇത് വലിയ ആവേശം പകരും. യുഎസിൽ ഡൗ ജോൺസ് മുന്നേറിയത് 1125 പോയിന്റാണ് (2.5%). എസ് ആൻഡ് പി500 സൂചിക 2.91%, നാസ്ഡാക് 3.81% എന്നിങ്ങനെയും മുന്നേറി. ∙ ടെക് നേട്ടം: യുദ്ധം തുടങ്ങിയതിൽപ്പിന്നെ സമ്മർദത്തിലായിരുന്ന എൻവിഡിയെ (+5.6%), മൈക്രോസോഫ്റ്റ് (+3.1%) തുടങ്ങിയ ടെക് കമ്പനികൾ നേട്ടം തിരിച്ചുപിടിച്ചതും ഓഹരി വിപണിക്ക് ഗുണം ചെയ്തു.  ∙ എണ്ണ ഇടിവ്: യുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്ന വിലയിരുത്തൽ എണ്ണവിലയെ താഴ്ത്തിയതും വിപണിക്ക് ആശ്വാസമായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.18% താഴ്ന്ന് 104 ഡോളറിലാണ് രാവിലെയുള്ളത്. ഡബ്ല്യുടിഐ (യുഎസ് ക്രൂഡ്) വില 0.69% മാത്രം ഉയർന്ന് 102.1 ഡോളറിലും നിൽക്കുന്നു.  ∙ സ്വർണക്കയറ്റം: രാജ്യാന്തര സ്വർണവില പക്ഷേ, എണ്ണവില ഇടിവിന്റെയും ‘ഡിപ്-ബയിങ്ങിന്റെയും’ (സ്വർണവില കുറഞ്ഞതു മുതലെടുത്തുള്ള വാങ്ങിക്കൂട്ടൽ) കരുത്തിൽ കത്തിക്കയറി. രാവിലെയുള്ളത് 146.37 ഡോളർ ഉയർന്ന് ഔൺസിന് 4,674.12 ഡോളറിൽ. കേരളത്തിലും ഇന്ന് രാവിലെ വില കൂടുമെന്ന സൂചന ഇതു നൽകുന്നു.അപ്പോഴും പക്ഷേ, ആശങ്കയുടെ കാർമേഘം പഴയപടി നിലയുറപ്പിച്ചിരിക്കുകയാണ്. ഇറാന് ചില കണ്ടിഷനുകളുണ്ട്. അതൊക്കെ അംഗീകരിച്ചാലേ വെടിനിർത്തൂ. ഒന്ന്, ഇറാന്റെ അവകാശങ്ങളും പരമാധികാരവും അംഗീകരിക്കണം. രണ്ട്, ആക്രമണത്തിലൂടെ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. മൂന്ന്, ഇനിയും ആക്രമണമെന്നും പറഞ്ഞ് ഇറാന്റെ വഴിക്ക് വരരുത്.


Source link

Back to top button