test del 3
20,000 ലീറ്റര്‍ സൗജന്യ കുടിവെള്ളം, 3,000 രൂപ ക്ഷേമ പെന്ഷന്: തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ

തിരുവനന്തപുരം∙ വികസിത കേരളം മുന്‍നിര്‍ത്തിയുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ഡിഎ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിജെപി ദേശീശ അധ്യക്ഷന്‍ നിതിന്‍ നബീന് ആണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. മേയര്‍ വി.വി.രാജേഷ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഘടകകക്ഷി നേതാക്കന്മാര് എന്നിവര്‍ പങ്കെടുത്തു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണത്തിനും ക്രിസ്മസിനും സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, എയിംസ് യാഥാർഥ്യമാക്കും, ഓരോ വീടിനും 20,000 ലീറ്റര്‍ സൗജന്യ കുടിവെള്ളം, 3,000 രൂപ ക്ഷേമ പെന്ഷന്, അതിവേഗ റെയില്‍ ശൃംഖല, ശബരിമല സ്വര്‍ണക്കൊള്ളയില്‍ സസിബിഐ അന്വേഷണം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
Source link


