test del 3

മഞ്ചേശ്വരത്ത് കളി മാറും; ജീൻ ലാവിന മൊന്തേറോ പിടിക്കുന്ന കൊങ്കണി ലത്തീൻ ക്രിസ്ത്യൻ വോട്ടുകൾ നിർണായകം


മഞ്ചേശ്വരം ∙ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥി ജീൻ ലാവിന മൊന്തേറോ പിടിക്കുന്ന വോട്ട് ആരെ തുണയ്ക്കുമെന്നതു മുന്നണികളിൽ ആശങ്ക. മാറി മാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ കൊങ്കണി ലത്തീൻ ക്രിസ്തീയ വിഭാഗത്തെയും മഞ്ചേശ്വരം മണ്ഡലത്തെയും അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. നേരത്തേ ബിജെപി പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്നയാളാണ് ജീൻ ലാവിന മൊന്തേറോ. ബിജെപിയാണ് ഇവരെ മത്സരത്തിനിറക്കിയതെന്നാണ് യുഡിഎഫ് ആരോപണം. കൊങ്കണി ലത്തീൻ കാത്തലിക് വിഭാഗത്തിന്റെ ഔദ്യോഗിക പിന്തുണയോടെയല്ല മത്സരമെങ്കിലും ഭേദപ്പെട്ട വോട്ടുകൾ മൊന്തേറോ പിടിക്കുമെന്നാണ് കൂടെയുള്ളവർ കണക്കുകൂട്ടുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർക്കു കിട്ടുന്ന വോട്ട് ആർക്കു വിനയാകുമെന്ന ചോദ്യമാണ് ഉയരുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.ബി.അബ്ദുൽറസാഖ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ 89 വോട്ട് ഭൂരിപക്ഷത്തിലാണു പരാജയപ്പെടുത്തിയത്. സുരേന്ദ്രൻ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ സാന്നിധ്യം മുന്നണികൾക്ക് ഭീഷണിയാണ്. മംഗളൂരുവിൽ വാഹന ബിസിനസുകാരാണ് ജീൻ ലാവിന മൊന്തേരോയും ഭർത്താവ് ജോർജ് മൊന്തേരോയും.


Source link

Back to top button