test del 3
എഫ്സിആർഎ ബില്ല്: ‘ഇനി ചർച്ചയില്ല, കോൺഗ്രസും സിപിഎമ്മും നുണ പ്രചാരണം നടത്തുന്നു’

ന്യൂഡൽഹി∙ വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്സിആർഎ) ബില്ലിൽ ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ചകൾക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണു നിയമഭേദഗതിയുടെ ലക്ഷ്യമെന്നു മന്ത്രി ഡൽഹിയിൽ പറഞ്ഞു. കോൺഗ്രസും സിപിഎമ്മും ചേർന്നു നടത്തുന്ന നുണപ്രചാരണമാണ് ക്രൈതസ്തവ സമൂഹത്തിനിടയിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാക്കുന്നതെന്നും മന്ത്രി ആരോപിച്ചു. എന്നാൽ മന്ത്രിയുടെ വാദം സത്യമല്ലെന്നും സഭയുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.മാത്യു കോയിക്കൽ പറഞ്ഞു.
Source link


