test del 1
പാരാ ആർച്ചർ ഒഫ് ദ ഇയർ പുരസ്കാരം നേടി ശീതൾ ദേവി

ന്യൂഡൽഹി : ലോക ആർച്ചറി സംഘടനയുടെ 2025ലെ ഏറ്റവും മികച്ച പാരാ ആർച്ചറായി ഇന്ത്യൻ വനിതാ താരം ശീതൾ ദേവി. വേൾഡ് പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇരു കൈകളുമില്ലാത്ത ആദ്യ അത്ലറ്റാണ് 19കാരിയായ ശീതൾ ദേവി. കഴിഞ്ഞവർഷം ദക്ഷിണ കൊറിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലെ സ്വർണത്തിന് പുറമേ ടീം ഇനത്തിൽ വെള്ളിയും മിക്സഡ് ഇനത്തിൽ വെങ്കലവും ശീതൾ നേടിയിരുന്നു. ജമ്മു കാശ്മീർ സ്വദേശിയാണ്.
Source link


