test del 1

ഐപിഎൽ മത്സരത്തിനിടെ കാമുകിയെ പ്രപ്പോസ് ചെയ്തു, പെട്ടി തുറന്നപ്പോൾ മോതിരമില്ല, ഒടുവിൽ സംഭവിച്ചത്

മുംബയ്: മുംബയ് ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) മത്സരത്തിനിടെ ഗാലറിയിൽ നടന്ന രസകരമായ പ്രണയരംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മുംബയ് ആരാധകനായ യുവാവ് കൊൽക്കത്ത ജേഴ്സി അണിഞ്ഞെത്തിയ തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങിയതായിരുന്നു ആ നിമിഷം.

എന്നാൽ മോതിരമടങ്ങിയ പെട്ടി തുറന്ന നിമിഷം പൊടുന്നനെ മോതിരം താഴെ വീണു. നിമിഷനേരം കൊണ്ട് യുവാവ് അമ്പരന്നെങ്കിലും ഭാഗ്യം മറ്റൊരു കാണിയുടെ രൂപത്തിലെത്തി. താഴെ വീണ മോതിരം മറ്റൊരാൾക്ക് ലഭിക്കുകയും അത് തിരികെ നൽകുകയും ചെയ്തതോടെ ഗാലറിയിൽ വലിയ കൈയടിയാണ് ഉയർന്നത്. പ്രണയവും ആവേശവും നിറഞ്ഞ നിമിഷം മൈതാനത്തിലെ വെടിക്കെട്ടിനേക്കാൾ ശ്രദ്ധേയമായി.


Shei Prothom Bhalobashar feeling 💜 pic.twitter.com/AtiWuB863m
— KolkataKnightRiders (@KKRiders) March 30, 2026

ആദ്യം ബാറ്റ് ചെയ്ത കെകെആർ, ക്യാപ്ടൻ അജിങ്ക്യ രഹാനെയുടെയും (67) യുവതാരം അങ്ക്രിഷ്‌ രഘുവംശിയുടെയും (51) മികവിൽ 220 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ രോഹിത് ശർമ്മയും (78) റയാൻ റിക്കൽട്ടണും (81) തകർത്തടിച്ചതോടെ 19.1 ഓവറിൽ മുംബയ് ലക്ഷ്യം കാണുകയായിരുന്നു.




Source link

Back to top button