test del 3
ഭർത്താവ് ആത്മഹത്യ ചെയ്തു; 17-ാം നിലയിൽനിന്ന് ചാടി ഭാര്യ ജീവനൊടുക്കി

ബെംഗളൂരു∙ തെലങ്കാനയിൽ നിന്നുള്ള യുവ സോഫ്റ്റ്വെയർ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഭർത്താവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഭാര്യ ഫ്ലാറ്റിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തെലങ്കാനയിലെ സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് (32) അപ്പാർട്മെന്റിലെ മുറിയിൽ തൂങ്ങിമരിച്ചത്. ഭാര്യ ബീബി ഷാസിയ സിറാജ് (31) എത്തിയപ്പോൾ മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും ഭർത്താവ് പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് അവർ സെക്യൂരിറ്റി ജീവനക്കാരെയും അയൽവാസികളെയും വിവരമറിയിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Source link


