test del 3
ഒന്നേമുക്കാൽ വർഷത്തിനുശേഷം റബർ വില 250ൽ, ആഭ്യന്തര വിപണിയിലും കുതിപ്പ്

കറുകച്ചാൽ (കോട്ടയം) ∙ രാജ്യാന്തര റബർ വിലയിൽ കുതിപ്പ്; വില 250 രൂപയിൽ എത്തി. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 ഷീറ്റ് റബർ കിലോഗ്രാമിന് 249.91 രൂപയായി ഉയർന്നു. 2024 ഓഗസ്റ്റിലാണ് ഏറ്റവുമൊടുവിൽ രാജ്യാന്തര വില 250 രൂപയിലെത്തിയത്.ആഭ്യന്തര മാർക്കറ്റിൽ ഒരാഴ്ചയ്ക്കിടെ 4 രൂപ കൂടി. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4നു കിലോഗ്രാമിന് 221 രൂപയാണ്. ഓപ്പൺ മാർക്കറ്റിൽ സ്പോട്ട് വില 222 രൂപയാണ്. ലാറ്റക്സ് സ്പോട്ട് വില 217 രൂപയാണ്. ചെറുകിട കർഷകർ ടാപ്പിങ് തുടങ്ങിയിട്ടില്ല.
Source link


