test del 3

ഇറാന്റെ ആ 6000 മിസൈലുകൾ എവിടെ? നിഗൂഢമായി തുടരുന്ന ഭൂഗർഭ ‘മിസൈൽ നഗരങ്ങൾ’


പശ്ചിമേഷ്യൻ മണ്ണിൽ സംഘർഷം തുടങ്ങിയിട്ട് കാലമേറെയായി. ലോകശക്തികളുടെ ഉപരോധങ്ങളും ഇസ്രയേൽ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളും കടുക്കുമ്പോഴും ഇറാൻ എന്ന രാജ്യം എങ്ങനെയാണ് തളരാതെ പിടിച്ചുനിൽക്കുന്നത്? ഇറാന്റെ മിസൈൽ ശേഖരം തീർന്നുക്കൊണ്ടിരിക്കുകയാണെന്ന പാശ്ചാത്യ റിപ്പോർട്ടുകൾക്കിടയിലും ഈ യുദ്ധം അവസാനമില്ലാതെ നീളുന്നതിന്റെ കാരണങ്ങൾ തിരയുകയാണ് ലോകം.ഇറാന്റെ യുദ്ധശേഷിയുടെ നട്ടെല്ല് അവരുടെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്ന് ഇതിനോടകം നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ളവയിൽ ഒരു ഭാഗം തകർക്കപ്പെടുകയോ അല്ലെങ്കിൽ രഹസ്യ കേന്ദ്രങ്ങളിൽ ഒളിപ്പിക്കപ്പെടുകയോ ചെയ്തിരിക്കാം. യുദ്ധത്തിന് മുൻപുള്ള കണക്കുകൾ പ്രകാരം ഇറാന്റെ കൈവശം എത്ര മിസൈലുകൾ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്.∙നിഗൂഢമായി തുടരുന്ന ഭൂഗർഭ ‘മിസൈൽ നഗരങ്ങൾ’


Source link

Back to top button