test del 3
50 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 56 ലക്ഷം ‘പേരുകളുമായി’ നാസയുടെ ‘ആർട്ടെമിസ് 2’ വിക്ഷേപണം; വിഡിയോ കാണാം

നീണ്ട അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനു ചുറ്റും എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ‘ആർട്ടെമിസ് 2’ (Artemis II) ദൗത്യത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. കെന്നഡി സ്പേസ് സെന്ററിൽനിന്നും ഏപ്രിൽ 1ന് വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ ദൗത്യം, ഭാവിയിലെ ചൊവ്വാ യാത്രകൾക്കും ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിനും അടിത്തറ പാകുന്നതാണ്.1960കളിലെയും 70കളിലെയും അപ്പോളോ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേവലം ചന്ദ്രനിൽ പതാക നാട്ടുക എന്നതല്ല ഈ ദൗത്യത്തിൻ്റെ ലക്ഷ്യം. ഇതൊരു നിർണായക പരീക്ഷണ ദൗത്യമാണ്. യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല; പകരം 10 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അവർ ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് മടങ്ങും. ചരിത്രയാത്രയിലെ യാത്രികർ ആരൊക്കെ?
Source link


