test del 3

ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് അധികൃതർ


ദുബായ്∙ ദുബായ് തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന കുവൈത്ത് എണ്ണക്കപ്പലായ ‘അൽ സാൽമി’ക്ക് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നു. ഇന്ന് (ചൊവ്വ) പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) അറിയിച്ചു. സമുദ്രത്തിൽ എണ്ണച്ചോർച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. കപ്പലിന്റെ കേടുപാടുകൾ വിലയിരുത്താൻ സാങ്കേതിക വിദഗ്ധരുടെ പരിശോധന തുടരുന്നു. ഈ അപ്രതീക്ഷിത സംഭവത്തെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.രാജ്യത്തെ സ്ഥിതിഗതികൾ നിലവിൽ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം നിർദേശിച്ചു.


Source link

Back to top button