‘സോളർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെക്കൂടി ഉൾപ്പെടുത്തമെന്ന് ഗണേശ് കുമാർ പറഞ്ഞു’; വെളിപ്പെടുത്തി മുൻ പേഴ്സണൽ സ്റ്റാഫ്

കൊല്ലം: സോളർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഗണേശ് കുമാർ മനഃപൂർവം കുടുക്കാൻ ശ്രമിച്ചെന്ന് മൊഴി. ഉമ്മൻ ചാണ്ടിയെക്കൂടി പരാതിയിൽ ഉൾപ്പെടുത്താൻ സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് അന്ന് മന്ത്രി കെ ബി ഗണേശ് കുമാർ ആവശ്യപ്പെട്ടെന്നാണ് വിവരം. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് എസ് ഇ സഞ്ജയ്ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ ആർ അർജുൻ രാജിന് സഞ്ജയ്ഖാൻ മൊഴി നൽകി. മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് എംഎൽഎയും മന്ത്രിയും ആകുമെന്നും അപ്പോൾ നമുക്ക് കാണാമെന്നും ഗണേശ് കുമാർ പറഞ്ഞതായി സഞ്ജയ്ഖാൻ മൊഴി നൽകിയിട്ടുണ്ട്. 2001 മുതൽ 2004 വരെ ഗണേശ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു മുൻ ജില്ലാപ്പഞ്ചായത്തംഗം കൂടിയായ സഞ്ജയ് ഖാൻ.
Source link


