test del 3

മത്സ്യലഭ്യത കുറയുന്നു; മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയില്‍ വലിയ കുറവ്, വില ഉയർന്നു


ആലപ്പുഴ ∙ വേനൽ കടുത്തതോടെ തീരക്കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുന്നു. തീരക്കടൽ ചൂടുപിടിക്കുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതും കാരണം മീനുകൾ താരതമ്യേന തണുപ്പുള്ള ആഴക്കടലിലേക്കു പോകുകയാണ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയിലാണു വലിയ കുറവുണ്ടായത്. ഇതോടെ വിപണിയിൽ വിലയും ഉയർന്നു.ചൂട് കൂടുതൽ ഉയർന്നാൽ സ്ഥിതി രൂക്ഷമാകും. ചൂടു കൂടുമ്പോൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയും. ഇതോടെ ഓക്സിജൻ തീരെ കുറവായ മേഖലകൾ (ഓക്സിജൻ മിനിമം സോൺ) രൂപപ്പെടും. അവിടെ നിന്നു മീനുകൾ മറ്റിടങ്ങളിലേക്കു പോകും. ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന മീനുകൾ മാത്രം ഈ ഭാഗത്തേക്കു വരും. കാര്യമായ വേനൽമഴ ലഭിച്ചാലേ ഇതിനൊരു പരിഹാരമാകൂ. ഇല്ലെങ്കിൽ മഴക്കാലത്തുമാത്രമേ മീനുകൾ തിരികെയെത്തൂ. കൂടുതൽ ദിവസം ഉയർന്ന താപനില തുടരുന്നതു ദോഷകരമാണെന്നും പ്രഫ. ബിജുകുമാർ പറഞ്ഞു.


Source link

Back to top button