test del 3

ഇന്ത്യയിലേക്കുള്ള വിമാനം യുഎസ് തകർത്തതായി ഇറാൻ; ആക്രമണം മഷാദ് വിമാനത്താവളത്തിൽ


ടെഹ്റാൻ∙ മഷാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇന്ത്യയിലേക്കുള്ള ഇറാനിയൻ സിവിലിയൻ വിമാനം തകർന്നതായി ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മാനുഷിക ദൗത്യത്തിന്റെ ഭാഗമായി മരുന്നുകളും മെഡിക്കൽ സാമഗ്രികളും കൊണ്ടുപോകുന്നതിനായി ന്യൂഡൽഹിയിലേക്ക് പറക്കാനിരുന്ന മഹാൻ എയർ വിമാനമാണ് ആക്രമിക്കപ്പെട്ടത്.∙ ‘യുദ്ധക്കുറ്റം’
സംഭവം ‘യുദ്ധക്കുറ്റവും’ രാജ്യാന്തര നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വിശേഷിപ്പിച്ചു. ഒന്നിലധികം രാജ്യങ്ങളിൽ നിന്ന് വാങ്ങിയ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നതായും ഇത് മാനുഷിക ദൗത്യത്തിന്റെ ഭാഗമായി ക്രമീകരിച്ചതാണെന്നും ഇന്ത്യയിലെ ഇറാൻ മിഷൻ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.സിവിലിയൻ വിമാനങ്ങളെ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങളെ രാജ്യാന്തര ക്രിമിനൽ കുറ്റകൃത്യങ്ങളായി തരംതിരിക്കുന്ന ഷിക്കാഗോ കൺവൻഷൻ (1944), മോൺട്രിയൽ കൺവൻഷൻ (1971) എന്നിവയും ജനീവ കൺവൻഷന്റെ അഡീഷനൽ പ്രോട്ടോക്കോൾ 1 ലെ ആർട്ടിക്കിൾ 52ഉം പ്രകാരം മാനുഷിക സഹായത്തിനായി ഉപയോഗിക്കുന്ന വിമാനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ വസ്തുക്കൾക്കെതിരായ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.


Source link

Back to top button