test del 3

‘ഉമ്മൻ ചാണ്ടിയെക്കൂടി കേസിൽപെടുത്തണം’: ഗണേഷ് പറയുന്നത് കേട്ടെന്ന് മൊഴി


കൊട്ടാരക്കര ∙ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ‌ ചാണ്ടിയെക്കൂടി സോളർ പീഡനക്കേസിൽ‌ ഉൾപ്പെടുത്തണമെന്നു സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു മന്ത്രി ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.ആർ.അർജുൻരാജിനു മൊഴി നൽകി. കുടുംബപ്രശ്നങ്ങളെത്തുടർന്നു മന്ത്രിസഭയിൽ നിന്നു രാജിവച്ച കെ.ബി.ഗണേഷ്കുമാറിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധം കാരണമാണു കേസിൽ ഉൾപ്പെടുത്തിയതെന്നും സഞ്ജയ്ഖാൻ പറഞ്ഞു. സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജിയിലെ സാക്ഷിയാണു സഞ്ജയ്ഖാൻ. കേസിലെ ഒന്നാം പ്രതി സോളർ പീഡനക്കേസ് പരാതിക്കാരിയും രണ്ടാം പ്രതി ഗണേഷ്കുമാറും ആണ്.


Source link

Back to top button