test del 3

കാവ്യ പുറത്തേക്കിറങ്ങിയത് ഭക്ഷണം കഴിക്കാനായി; തലങ്ങും വിലങ്ങും കുത്തി, ആരും തടഞ്ഞില്ല


പാറശാല ∙ ഫിറ്റ്നസ് സെന്ററിൽ ആദ്യ ഷിഫ്റ്റിലുണ്ടായിരുന്നവരെല്ലാം പോയപ്പോൾ ഭക്ഷണം കഴിക്കാനാണ് പരിശീലകയായ കാവ്യ എസ്.കൃഷ്ണൻ പുറത്തേക്കിറങ്ങിയത്. ഈ സമയം റോഡരികിൽ കാത്തുനിന്ന അശ്വന്ത് യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ കാവ്യയ്ക്ക് കഴിഞ്ഞില്ല. തലയിലാണ് കൂടുതൽ കുത്തേറ്റത്. പട്ടാപ്പകൽ നടന്ന സംഭവമായിട്ടും ആരും ഇയാളെ തടയാൻ ശ്രമിച്ചില്ല.യുവതി ഗുരുതരാവസ്ഥയിൽ; യുവാവ് അപകടനില തരണം ചെയ്തു  പാറശാല ∙ ഫിറ്റ്നസ് സെന്ററിലെ പരിശീലകയ്ക്ക് സെന്ററിനു മുന്നിൽവച്ച് പട്ടാപ്പകൽ കുത്തേറ്റു. സംഭവത്തിനുശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും നെഞ്ചിലും മുഖത്തും ആഴത്തിൽ കുത്തേറ്റ ചെങ്കൽ മരിയാപുരം സ്മിതാലയം വീട്ടിൽ കാവ്യ എസ്.കൃഷ്ണനെ(24) ഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാല കരുമാനൂർ കോട്ടവിളയിൽ അശ്വന്ത്(25) ആണ് പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലുള്ളത്.


Source link

Back to top button