test del 3

ഇറാനെ ‘തകർക്കാൻ’ പ്രത്യേക ഫണ്ട്; ചരിത്രത്തിലെ വമ്പൻ ബജറ്റ് പാസാക്കി ഇസ്രയേൽ, ‘തോൽവി’ ഒഴിവാക്കി നെതന്യാഹു


ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ പ്രതിരോധ ചെലവുകൾ കുത്തനെ വർധിപ്പിച്ച് 2026ലെ ബജറ്റ് പാസാക്കി ഇസ്രയേൽ. 69,900 കോടി ഷെക്കലിന്‍റെ (ഏകദേശം 20 ലക്ഷം കോടി രൂപ) ബജറ്റിനാണ് ഇസ്രയേൽ പാർലമെന്‍റായ നെസറ്റ് അംഗീകാരം നൽകിയത്. 55നെതിരെ 62 വോട്ടുകൾക്ക് ബജറ്റ് പാസായി. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്. 2023ലെ ഹമാസ് ആക്രമണത്തിന് തിരിച്ചടിയായി ഗാസയിൽ സൈനിക നടപടി തുടങ്ങിയ ശേഷം ഇസ്രയേലിന്‍റെ കടമെടുപ്പും വർധിച്ചു. 2024ൽ മാത്രം 28,000 കോടി ഷെക്കലായിരുന്നു കടമെടുപ്പ്. പുതിയ ബജറ്റിന് വേണ്ടി കടമെടുപ്പ് വര്‍ധിപ്പിക്കേണ്ടി വരും. ‘‘ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്നവരെ സംരക്ഷിക്കാനാണ് ഈ ബജറ്റ്. എതിർത്തു വോട്ടു ചെയ്യുന്നവർ ഇസ്രയേലിന്‍റെ സുരക്ഷയെയാണ് അപകടത്തിലാക്കുന്നത്’’ – ഇസ്രയേൽ ധനമന്ത്രി ബെസാനൽ സ്മോട്രിച്ച് പറഞ്ഞു. തോൽവി ഒഴിവാക്കി നെതന്യാഹു


Source link

Back to top button