test del 3
പിതാവിന്റെ മരണത്തോടെ മകൾക്ക് പൊലീസിൽ ജോലി; കൊന്നത് മകളെന്ന് പുറത്തറിയിച്ച് കൂട്ടുപ്രതിയായ മരുമകൻ

മുംബൈ ∙ ചന്ദ്രാപുരിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ 3 വർഷത്തിനു ശേഷം വഴിത്തിരിവ്; പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥയായ മകൾ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. ഹെഡ് കോൺസ്റ്റബിളായ ജയന്ത് ബല്ലാവർ (45) 2023 ഏപ്രിൽ 25നു ജോലിസ്ഥലത്തു കുഴഞ്ഞുവീണാണു മരിച്ചത്. സ്വാഭാവിക മരണമെന്നാണു ബന്ധുക്കളും സഹപ്രവർത്തകരുമെല്ലാം കരുതിയത്. എന്നാൽ അടുത്തയിടെ, കുടുംബകലഹം രൂക്ഷമായതോടെ ആര്യയുമായി അകന്ന ഭർത്താവ് ആശിഷ് ഷെഡ്മാക്കെ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. ആശിഷും പൊലീസ് ഉദ്യോഗസ്ഥനാണ്. ആര്യയും ആശിഷും ചേർന്നാണു ബല്ലാവറിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയതെന്നും അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മറ്റു 2 പേർ കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.
Source link


