test del 3
മാറും, ജീവിതം; ഏപ്രിൽ ഒന്നിന് ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെ നിർണായക മാറ്റത്തിന്, സ്വർണ പണയത്തിനും നികുതിയിലും പുതിയ ചട്ടം

ഒരു സാമ്പത്തിക വർഷം കൂടി പടിയിറങ്ങുന്നു. ട്രംപിന്റെ വ്യാപാര തീരുവയും ജിഎസ്ടി ഇളവും പശ്ചിമേഷ്യൻ യുദ്ധവും അടക്കം നിരവധി മാറ്റങ്ങളുണ്ടായ വർഷം കൂടിയാണ് കടന്നുപോകുന്നത്. ഏപ്രിൽ ഒന്നു മുതൽ പുതിയൊരു സാമ്പത്തിക വർഷവും ആരംഭിക്കും. ഇക്കുറിയും സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ട്. 1961ലെ ആദായ നികുതി നിയമത്തിന് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും വലുത്. ഇതടക്കം ഏപ്രിൽ ഒന്നു മുതൽ സാമ്പത്തിക, ബാങ്കിങ് മേഖലയിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്. ഏപ്രിൽ ഒന്നിനു തുടങ്ങുന്ന പുതിയ സാമ്പത്തികവർഷം ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയുള്ള കാര്യങ്ങളിൽ നിർണായക മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്.1961 ലെ ആദായനികുതി നിയമത്തിനു പകരം പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലാകും. നികുതിദായകർക്ക് എന്നും ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന സാമ്പത്തിക വർഷം (FY), അസസ്മെന്റ് വർഷം (AY), പ്രീവിയസ് ഇയർ (PY) എന്നീ പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ടാകില്ല. ഇവയ്ക്കെല്ലാം പകരം ടാക്സ് ഇയർ (നികുതി വർഷം–TY) എന്ന ഒറ്റ പ്രയോഗമേ ഉണ്ടാകൂ. നികുതി ബാധകമായ നിലവിലെ ‘സാമ്പത്തികവർഷം’ (FY) തന്നെയായിരിക്കും ‘ടാക്സ് ഇയർ’ (TY). സ്വർണപ്പണയം സംബന്ധിച്ച റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടം പൂർണതോതിൽ പ്രാബല്യത്തിലാകും. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 85% വരെ വായ്പയായി ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 80 ശതമാനവും 5 ലക്ഷത്തിനു മുകളിൽ 75% എന്ന പരിധിയും ബാധകമാകും. മൂല്യം കണക്കാക്കുമ്പോൾ മുതലിനൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ കുറവുണ്ടാകാം.
Source link


