test del 3

പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു, ബലാത്സംഗം; നൂറിലധികം ഇരകൾ ? 20 വയസ്സുകാരൻ അറസ്റ്റിൽ


പനാജി ∙ ഗോവയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 20 വയസ്സുകാരനായ സോഹം നായിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും പ്രചാരണം, ഭീഷണിപ്പെടുത്തൽ, പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് പ്രതിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.നിലവിൽ പ്രതിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേർ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ ഇരകളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പ്രതിയുടെ പിതാവ് ബിജെപി ബന്ധമുള്ള മുൻസിപ്പൽ കൗൺസിലർ ആണെങ്കിലും, പ്രതിയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ഈ സംഭവത്തെ പാർട്ടി ശക്തമായി അപലപിക്കുന്നതായും അവർ അറിയിച്ചു.


Source link

Back to top button