test del 3

ഞങ്ങളുടെ യുദ്ധമല്ല, ഇറാനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ബ്രിട്ടൻ


ടെഹ്റാൻ/വാഷിങ്ടൻ ∙ ഇറാനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമർ. ഇത് ഞങ്ങളുടെ യുദ്ധമല്ലെന്നും ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ ബ്രിട്ടൻ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിൽ നേരിട്ട് പങ്കാളിയല്ലെങ്കിലും ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിനായി അമേരിക്കയ്ക്ക് ബ്രിട്ടിഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.ഇറാനിൽ നിന്ന് ഏകദേശം 970 പൗണ്ട് (ഏകദേശം 400 കിലോഗ്രാം) സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുന്നതിനായുള്ള കരസേനാ നീക്കത്തെക്കുറിച്ച് ‌യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ആണവായുധങ്ങൾ നിർമിക്കാൻ ഇറാൻ ഉപയോഗിച്ചേക്കാവുന്ന ഈ പദാർഥം കൈക്കലാക്കുകയാണ് ലക്ഷ്യം. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനയായി ഈ ആണവ പദാർഥങ്ങൾ വിട്ടുനൽകാൻ ഇറാനെ സമ്മർദത്തിലാക്കാൻ ട്രംപ് തന്റെ ഉപദേശകർക്ക് നിർദേശം നൽകിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.


Source link

Back to top button