test del 3

‘നോ കിങ്സ്’; യുഎസിലെ ട്രംപ് വിരുദ്ധറാലിയിൽ പങ്കെടുത്ത് ലക്ഷങ്ങൾ


വാഷിങ്ടൻ ∙പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കും ഇറാനിലെ യുദ്ധത്തിനുമെതിരെ ലക്ഷങ്ങൾ അണിനിരന്ന് യുഎസിലെങ്ങും റാലികൾ. 50 സംസ്ഥാനങ്ങളിലായി 3200 പ്രതിഷേധ റാലികളാണു ശനിയാഴ്ച നടന്നത്. ‘നോ കിങ്സ്’എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞവർഷം നടന്ന രണ്ടു റാലികളുടെ തുടർച്ചയായിരുന്നു ഇത്.കഴിഞ്ഞവർഷം നോ കിങ്സ് റാലികൾ നടത്തിയ ഇൻഡിവിസിബിൾ എന്ന സംഘടനയുടെ നേതൃത്വത്തിലാണു ശനിയാഴ്ചത്തെ പരിപാടികളും നടന്നത്. റോം, ലണ്ടൻ, പാരിസ് അടക്കം വിവിധ യൂറോപ്യൻ നഗരങ്ങളിലും ഓസ്ട്രേലിയയിലും യുദ്ധവിരുദ്ധ റാലികൾ നടന്നു.


Source link

Back to top button