test del 3
വിമർശിക്കുന്നവർ വിഡ്ഢികൾ; ഇറാന്റെ എണ്ണ തന്നെയാണ് ‘ഫേവറിറ്റ്’ ലക്ഷ്യമെന്ന് ട്രംപ്, 5 മിനിറ്റ് മതി ഖാർഗ് ദ്വീപ് തകർക്കാൻ

ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ‘ബ്രോക്കർ’ വേഷമിട്ട് പാക്കിസ്ഥാൻ. ചർച്ചയ്ക്കുള്ള സാധ്യത ഉയരുമ്പോഴും ഇറാനും യുഎസും പരസ്പരം പോർവിളി നിർത്താത്തതും കരയുദ്ധം ആസന്നമാകുന്നതും ഓഹരി വിപണികളെ തളർത്തും. ഇസ്രയേലിനെതിരെ ഇതിനിടെ ഹൂതി വിമതരും യുദ്ധം തുടങ്ങിയോടെ, എണ്ണവില കൂടുതൽ ഉയരത്തിലേക്ക് കത്തിക്കയറി തുടങ്ങി. ‘സാഹചര്യം’ മുതലെടുത്ത് മറുവശത്ത് റഷ്യയും ‘കളി തുടങ്ങി’യത് എണ്ണവില കുതിപ്പിന്റെ ആക്കവും കൂട്ടുന്നു.‘‘സംഘർഷം അവസാനിപ്പിക്കാനുള്ള വേദിയാകുന്നതിൽ പാക്കിസ്ഥാന് അഭിമാനമുണ്ട്. ഇറാൻ, യുഎസ് അധികൃതർക്ക് ഈ ചർച്ചയിലൂടെ സമാധാനത്തിന്റെ വഴി തുറക്കാനാകുമെന്ന ആത്മവിശ്വാസവുമുണ്ട്’’ – പാക്കിസ്ഥാന്റെ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാക് ദർ പറഞ്ഞു. കരയുദ്ധവും സ്രാവിന്റെ ഭക്ഷണവും
Source link


