test del 3

അവസാന ലാപ്പിൽ സൂപ്പർ സ്റ്റാർ പ്രചാരകർ; മോദി, രാഹുൽ ഗാന്ധി, ശശി തരൂർ, എം.എ.ബേബി കോട്ടയത്ത്


കോട്ടയം ∙ യുഡിഎഫ് ക്യാംപിൽ ആവേശമുയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 30ന് കോട്ടയത്ത്. മൂന്നിടത്തു പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. റാന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററിൽ 2.45 ന് പാമ്പാടി ആർഐടി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലെത്തും. റോഡ് മാർഗം 3ന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിലെത്തും. പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണ പരിപാടിയാണു പാമ്പാടിയിലേത്. ഇതിനുശേഷം കഞ്ഞിക്കുഴിയിൽ 4 ന് അദ്ദേഹം എത്തും. കോട്ടയം മണ്ഡലത്തിലെ പ്രചാരണയോഗമാണു കഞ്ഞിക്കുഴിയിൽ. 5ന് അതിരമ്പുഴ മാർക്കറ്റ് ജംക്‌ഷനിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ പ്രചാരണയോഗത്തിൽ പ്രസംഗിക്കും. സമ്മേളനശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി ഗ്രൗണ്ടിൽ എത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്കു പോകും.പ്രധാനമന്ത്രി നാലിനെത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ഏപ്രിൽ 4ന് കോട്ടയത്ത് എത്തും. തിരുവനന്തപുരം, ആറന്മുള എന്നിവിടങ്ങളിലെ പ്രചാരണത്തിനു ശേഷമാകും കോട്ടയത്ത് എത്തുക. ഉച്ചയ്ക്ക് രണ്ടിന് കോട്ടയം നഗരസഭാ സ്റ്റേഡിയത്തിൽ പൊതുസമ്മേളനമെന്നാണു പ്രാഥമിക ധാരണ. ആദ്യഘട്ടത്തിൽ പാലായിൽ റോഡ് ഷോയാണ് നിശ്ചയിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാൽ കോട്ടയത്തേക്കു മാറ്റി. പാലായിൽതന്നെ പരിപാടി സംഘടിപ്പിക്കാനും ശ്രമമുണ്ട്.ബേബി നാലിന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി 4ന് ജില്ലയിൽ എത്തും. രാവിലെ 10ന് പാലാ, വൈകിട്ട് 4ന് ഏറ്റുമാനൂർ, 6 ന് വൈക്കം എന്നിവിടങ്ങളിൽ പ്രസംഗിക്കും. ഏപ്രിൽ ഒന്നിന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മൂന്നിടങ്ങളിൽ പ്രചാരണം നടത്തും; രാവിലെ 11ന് അയർക്കുന്നത്തും 4ന് ചങ്ങനാശേരിയിലും 6ന് കോട്ടയത്തും.


Source link

Back to top button