test del 3
പിണക്കം മാറാതെ അണ്ണാമലൈ; വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയില്ല

കോയമ്പത്തൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കോയമ്പത്തൂർ വിമാനത്താവളത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ എത്തിയില്ല. 19 പേർക്കാണ് അനുമതി നൽകിയിരുന്നത്. മറ്റു 18 പേരും എത്തി. വിമാനത്താവളത്തിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അണ്ണാമലൈ വിട്ടുനിന്നത് ചർച്ചയായി. കോയമ്പത്തൂരിൽ ബിജെപിക്കു കൂടുതൽ സീറ്റ് ലഭിക്കാത്തതും അനുയായികൾക്കു സീറ്റ് ഉറപ്പിക്കാൻ സാധിക്കാത്തതുമാണ് അമർഷത്തിനു പിന്നിലെന്നു കരുതുന്നു. അദ്ദേഹം ആവശ്യപ്പെട്ട മണ്ഡലങ്ങൾ ലഭിക്കാത്തതും നീരസത്തിനു കാരണമായി. അണ്ണാമലൈ എല്ലാവരുടെയും പ്രിയപ്പെട്ട സഹോദരനാണ്, ആർക്കാണു പദവി നൽകേണ്ടതെന്നു പാർട്ടി നേതൃത്വത്തിനു നന്നായി അറിയാം, വിജയസാധ്യതയുള്ള സ്ഥാനാർഥികൾക്കായിരിക്കും സീറ്റ് ലഭിക്കുകയെന്നും മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ പറഞ്ഞു.വിദ്യാഭ്യാസ വികസനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കുള്ള പ്രതിമാസ സഹായം 1,000 രൂപയിൽ നിന്ന് 1,500 രൂപയായി വർധിപ്പിക്കും. സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കുന്നതിനാണ് 5–ാം ക്ലാസ് വരെ ഈ പദ്ധതി നേരത്തെ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്റെ തുടർച്ചയായാണു പ്രകടന പത്രിക തയാറാക്കിയതെന്നു പറഞ്ഞ മുഖ്യമന്ത്രി, വാഗ്ദാനങ്ങളെ ‘സൂപ്പർ സ്റ്റാർ’ എന്നാണു വിശേഷിപ്പിച്ചത്. ഡപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എംപിയുടെ നേതൃത്വത്തിലാണു പത്രിക തയാറാക്കിയത്.
Source link


