test del 3
അയ്യോ ഇതല്ല, ആ ‘കിറ്റ് കാറ്റ് ബ്രേക്ക്’; 12 ടൺ കിറ്റ് കാറ്റ് മോഷണം പോയി, കള്ളൻ എങ്ങോട്ടു മുങ്ങിയെന്ന് ഒരറിവുമില്ല!

കിറ്റ് കാറ്റ് ബ്രേക്ക് എടുക്കൂ’ എന്ന പരസ്യ വാചകം ഇത്ര ആത്മാർഥമായി എടുത്ത മോഷ്ടാവ് ആരാണെന്ന അന്വേഷണത്തിലാണ് നെസ്ലെ. ഒന്നോ രണ്ടോ അല്ല, 12 ടൺ കിറ്റ്കാറ്റിന്റ പൊടി പോലും കമ്പനിക്കു കണ്ടെത്താനായിട്ടില്ല. എന്തായാലും മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകൾ വിപണിയിലെത്തിയാൽ ഉടനടി അറിയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഓരോ പാക്കറ്റിലുമുള്ള യുണീക് ബാച്ച് കോഡ് ഉപയോഗിച്ച് ഇവ വിൽപനയ്ക്ക് എത്തിയാൽ തിരിച്ചറിയാനാവുമെന്നാണു സൂചന. സംഭവം മോഷണം ആണെങ്കിലും കുറ്റവാളിയുടെ അഭിരുചി അംഗീകരിക്കാതെ പറ്റില്ലെന്നാണ് കമ്പനി ആശ്വസിക്കുന്നത്.
Source link


