test del 3

പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു; 45 രൂപയിലേക്കു താഴ്ന്നു: വെളിച്ചെണ്ണ വിലയിൽ കുറവില്ല


വടക്കഞ്ചേരി ∙ നാളികേര കർഷകർക്കു വലിയ തിരിച്ചടിയായി പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 72 രൂപ ഉണ്ടായിരുന്നത് 45 രൂപയിലേക്കു താഴ്ന്നു. തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും അവിടെ നിന്നു വ്യാപകമായി തേങ്ങ വരുന്നതും കേരളത്തിലെ വിപണിയെ ബാധിച്ചു. ഒരു തേങ്ങയ്ക്ക് 35 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 16, 17 ആയി കുറഞ്ഞു.പച്ചത്തേങ്ങ വില 40 ശതമാനത്തോളം കുറഞ്ഞിട്ടും വെളിച്ചെണ്ണയുടെ വിലയിൽ അതിനൊത്ത കുറവ് ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ വെളിച്ചെണ്ണ ലീറ്ററിന് 340 മുതൽ 360 വരെയാണു മില്ലുകാർ വാങ്ങുന്നത്. അതേസമയം, 260 മുതൽ 300 രൂപ വരെയാണു ചില്ലറ വിപണിയിലെ വില. ഇത് ശുദ്ധമായ വെളിച്ചെണ്ണ അല്ലെന്നാണു വീട്ടമ്മമാർ പറയുന്നത്. തേങ്ങ വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വില കുറയാത്തത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. കേരഫെഡ് പുതിയ താങ്ങുവില പ്രഖ്യാപിച്ച് നാളികേര സംഭരണം തുടങ്ങണമെന്നാണ് കർഷകരുടെ ആവശ്യം. സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാനത്തെ ലക്ഷക്കണക്കിനു നാളികേര കർഷകർ.


Source link

Back to top button