test del 3
‘അച്ഛന് അച്ഛന്റെ രാഷ്ട്രീയം, ആന്റിക്ക് ആന്റിയുടെയും’: കെ. കരുണാകരന്റെ മൂന്നാം തലമുറയും രാഷ്ട്രീയത്തിലേക്ക്?

തിരുവനന്തപുരം ∙ തൃശൂരിൽ അവസാന നിമിഷവും വിജയിക്കുമെന്ന വിശ്വാസം കെ. മുരളീധരനുണ്ടായിരുന്നുവെന്ന് മകൻ അരുൺ നാരായൺ. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ സജീവമാണ് അരുൺ. കെ. കരുണാകരന്റെ മൂന്നാം തലമുറയും രാഷ്ട്രീയത്തിലേക്കാണോ എന്ന ചോദ്യത്തോട് യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യമെന്നാണ് അരുണിന്റെ മറുപടി. അച്ഛന് അച്ഛന്റെ രാഷ്ട്രീയമെന്നും ആന്റിക്ക് ആന്റിയുടെ രാഷ്ട്രീയമെന്നും ആണ് പത്മജയുടെ തൃശൂരിലെ സ്ഥാനാർഥിത്വത്തെപ്പറ്റി അരുൺ പറയുന്നത്. ആന്റിയെ പറയാൻ താൻ ആളല്ല. എത്രയായാലും കുടുംബത്തിന്റെ കാരണവരാണ്. കാരണവരെ പറയുന്നത് ശരിയല്ല. ഞങ്ങൾ അച്ഛന്റെ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നുവെന്നും അരുൺ നാരായൺ മനോരമ ഓൺലൈനോടു പറഞ്ഞു.2011, 2016 എന്നീ വർഷങ്ങളെക്കാൾ പോസിറ്റീവായ ഒരു ഫീഡ്ബാക്കാണ് ഇപ്പോൾ ലഭിക്കുന്നത്. കുടുംബത്തിലേക്കു തിരിച്ചുവരുമ്പോഴുള്ള ഒരു വാം വെൽക്കം ഉണ്ടല്ലോ. ആ അനുഭവമാണ് ഇപ്പോൾ മണ്ഡലത്തിൽനിന്നു ലഭിക്കുന്നത്.മൂന്ന് സ്ഥാനാർഥികളും മെച്ചപ്പെട്ടവരാണ്. പക്ഷേ, നമുക്കെങ്ങും പോസിറ്റീവാണ്. ഇത്തവണ ഏതു മണ്ഡലം വേണമെങ്കിലും അച്ഛനു ചോദിക്കാം എന്നുണ്ടായിരുന്നു. പക്ഷേ, അച്ഛൻ തിരഞ്ഞെടുത്തത് വട്ടിയൂർക്കാവാണ്. കുടുംബം വട്ടിയൂർക്കാവാണെന്നാണ് അദ്ദേഹം പറയുന്നത്. ആ കുടുംബത്തിലേക്കു തിരിച്ചുവരണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു.
Source link


