test del 3

‘ഏരിയ സെക്രട്ടറിയുടെ പഴ്സനൽ അക്കൗണ്ടിലേക്ക് 5 ലക്ഷമെത്തി’; ആരോപണവുമായി വി. കുഞ്ഞികൃഷ്ണൻ


കണ്ണൂർ ∙ സിപിഎം രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പു നടത്തിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പഴ്സനൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകളാണെന്നാണ് കുഞ്ഞികൃഷ്ണൻ അവകാശപ്പെടുന്നത്. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ധനരാജ് രക്തസാക്ഷി ഫണ്ട് ചെലവഴിച്ചതിന്റെ കണക്ക്, പാർട്ടി കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പ് തുടങ്ങിയവ അദ്ദേഹം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.2018 ജൂലൈ ഒൻപതിന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പഴ്സനൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് പൊതുസമക്ഷം വയ്ക്കുകയാണ്. പയ്യന്നൂരിലെ പാർട്ടി നേതൃത്വം രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടത്?വിവിധ പാർട്ടി ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചതിന് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് തട്ടിപ്പ് കണക്കുകൾ വ്യക്തമാക്കി അദ്ദേഹം പുസ്തകം പുറത്തിറക്കി. ആരോപണ വിധേയനായ എംഎൽഎ ടി.ഐ. മധുസൂദനൻ മത്സരിച്ചാൽ താൻ മത്സരിക്കുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. തുടർന്ന് യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയാകുകയായിരുന്നു.


Source link

Back to top button