test del 2
‘പോരാടുന്ന ഇറാൻജനതയ്ക്കും നേതൃത്വത്തിനും നന്ദി’; ട്രംപിന്റെ പ്രസ്താവനയ്ക്കുപിറകേ സന്ദേശവുമായി മുജ്തബ

ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ യുദ്ധത്തിൽ നൽകിയ പിന്തുണയ്ക്ക് ഇറാഖിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുടെ പുതിയ സന്ദേശം പുറത്തുവന്നതായി വിവരം. മുജ്തബ രേഖാമൂലമുള്ള സന്ദേശം അയച്ചതായി ഇറാനിയൻ മാധ്യമങ്ങൾ ഞായറാഴ്ച അറിയിച്ചു.മുജ്തബ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 28-ന്, യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു വ്യോമാക്രമണത്തിൽ മരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മകനാണ് മുജ്തബ.നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതുവരെയും അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല, ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും നിഗൂഢതകൾക്കും വഴിവെച്ചിട്ടുണ്ട്്. രേഖാമൂലമുള്ള ഏതാനും പ്രസ്താവനകൾ മാത്രമാണ് അദ്ദേഹം ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്. അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെടാത്തത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും വലിയ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.വ്യോമാക്രമണത്തിൽ ഏറ്റ പരിക്കുകളിൽനിന്ന് അദ്ദേഹം സുഖംപ്രാപിച്ചുവരികയാണെന്ന് സ്റ്റേറ്റ് ടെലിവിഷനും ചില ഇറാനിയൻ ഉദ്യോഗസ്ഥരും സൂചിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ മുജ്തബ സുഖം പ്രാപിച്ചുവരികയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്റെ അസാന്നിധ്യം പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്.
Source link

