LATEST

‘കേരളത്തിലെ മത്സരം യുഡിഎഫും സിപിഎം – ബിജെപി സഖ്യവും തമ്മി‌ൽ’; തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി


പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എൽഡിഎഫ് – ബിജെപി സംയുക്ത സഖ്യവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ വാക്കുകൾ:’ബിജെപിയുടെ പൂ‌ർണ പിന്തുണയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടാണ് നമ്മൾ മത്സരിക്കുന്നത്. ഈ പോരാട്ടത്തിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എൽഡിഎഫ് – ബിജെപി സഖ്യവുമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അദൃശ്യമായ കരമുണ്ട്. കേരളത്തിൽ യുഡിഎഫ് വരണമെന്ന് ബിജെപിക്കില്ല. കാരണം അവരെ വെല്ലുവിളിക്കുന്ന ഒരേ ഒരു പാർട്ടി യുഡിഎഫ് ആണ്. ബിജെപിയോടും ആർഎസ്‌എസിനോടും അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസമുണ്ട്. ദേശീയതലത്തിൽ ഇവിടുത്തെ എൽഡിഎഫിന് അവരെ ഒരിക്കലും വെല്ലുവിളിക്കാനുള്ള ശക്തിയില്ലെന്ന് ബിജെപിക്ക് അറിയാം.


Source link

Back to top button