test del 2

റഷ്യൻ എണ്ണക്കപ്പൽ ക്യൂബയിലെത്താൻ അനുവദിക്കും; സൂചന നൽകി ട്രംപ്


വാഷിങ്ടൺ: യുഎസ് ഏർപ്പെടുത്തിയ ശക്തമായ എണ്ണ ഉപരോധം നിലനിൽക്കെ, റഷ്യയിൽനിന്നുള്ള ഭീമൻ ക്രൂഡ് ഓയിൽ ടാങ്കർ ക്യൂബയിലേക്ക് പ്രവേശിക്കാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. ക്യൂബ നേരിടുന്ന രൂക്ഷമായ ഊർജ്ജ പ്രതിസന്ധിക്കിടയിൽ, റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ അവിടെ എത്തുന്നതിന് അമേരിക്ക തടസ്സം നിൽക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു.ക്യൂബൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ഭരണകൂടം സ്വീകരിച്ചുവന്ന കർശനമായ നിലപാടുകളിൽനിന്നുള്ള അപ്രതീക്ഷിത മാറ്റമാണിത്. യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ ഇന്ധന ഉപരോധം തൽക്കാലം മാറ്റിവെക്കുന്ന ഈ നടപടി ആഭ്യന്തരമായി കടുത്ത ഊർജ്ജ പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് വലിയ ആശ്വാസമാണ്.റഷ്യയുമായി കടൽമാർഗ്ഗമുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനോ അല്ലെങ്കിൽ റഷ്യൻ എണ്ണയുടെ ആഗോളനീക്കം സുഗമമാക്കാനോ വേണ്ടിയാകാം ഈ ഇളവ് എന്നാണ് വിലയിരുത്തൽ. ക്യൂബയിലെ മാസങ്ങളായുള്ള ഇന്ധനക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.വരുംദിവസങ്ങളിൽ ഈ നീക്കം അന്താരാഷ്ട്ര രാഷ്ട്രീയ ബന്ധങ്ങളിൽ എന്ത് മാറ്റമാണുണ്ടാക്കുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള ഈ ദ്വീപ് രാഷ്ട്രത്തിനുമേൽ യുഎസ് കഴിഞ്ഞ മാസങ്ങളിൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ക്യൂബയുടെ പ്രധാന എണ്ണവിതരണക്കാരായ വെനസ്വേലയിൽനിന്നുള്ള വിതരണം തടയുകയും മറ്റ് വിതരണക്കാർക്ക് അധികനികുതി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.


Source link

Back to top button