LATEST

കൊടും വിഷമുള്ള പാമ്പുകൾ മാളം വിട്ട് പുറത്തേക്ക്: ചില കാര്യങ്ങൾ​ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലെത്തും


പത്തനംതിട്ട : വേനൽച്ചൂട് കടുത്തതോടെ ഇഴജീവികൾ മാളംവിട്ട് പുറത്തി​റങ്ങുന്നതി​നാൽ ജാഗ്രത പുലർത്തണം. തണുപ്പ് തേടി ഭിത്തിക്കരികിലും വാതി​ൽ ഭാഗങ്ങളിലും വിഷപ്പാമ്പുകളെത്തും. വള്ളിക്കോട് വീടിന്റെ വിറകുപുരയിൽ നിന്ന് മൂർഖനെ കണ്ടെത്തിയത് കഴിഞ്ഞയാഴ്ചയാണ്. മലയോര ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലകളെയും പിടികൂടി. കഴിഞ്ഞ ദിവസം കൊടുമൺ ചാലാപ്പറമ്പിൽ വീടിന്റെ വാതിലിനോട് ചേർന്ന് പെരുമ്പാമ്പിനെ കണ്ടെത്തി. കൊടുമണ്ണിൽ അടുത്തിടെ വീട്ടുപറമ്പിൽ പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു.ഉഗ്രവിഷമുള്ള പാമ്പുകൾ വീട്ടുപരിസരങ്ങളിൽ എത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വേനൽ അവധിക്കാലമായതിനാൽ കുട്ടികൾ വീട്ടുമുറ്റങ്ങളിൽ കളിക്കുമ്പോൾ കരുതൽ വേണമെന്ന് പാമ്പുപിടിത്തക്കാർ ഓർമ്മിപ്പിക്കുന്നു.


Source link

Back to top button