test del 4 copy of del 3
യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവച്ചു; ട്രംപുമായി ഭിന്നത?

വാഷിങ്ടൻ∙ അർബുദം സ്ഥിരീകരിച്ച തന്റെ ഭർത്താവിനെ പരിചരിക്കുന്നതിനായി യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുള്‍സി ഗബാർഡ് രാജിവച്ചു. ഫോക്സ് ന്യൂസ് ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ തുൾസി ഗബാർഡ് തന്റെ രാജിക്കത്ത് എക്സിൽ പങ്കുവെച്ചു.അതേസമയം, തുൾസി ഗബാർഡിനെ രാജിവെക്കാൻ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനെ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെത്തുടർന്ന് തുൾസി ഗബാർഡ് ഭരണകൂടവുമായി ഭിന്നതയിലാണെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഈ നീക്കം ട്രംപ് ഭരണകൂടത്തിനുള്ളിൽ ഭിന്നതയ്ക്ക് കാരണമായതായാണ് റിപ്പോർട്ട്. നാഷനൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റും യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്ന് അറിയിച്ച് രാജിവെച്ചിരുന്നു.
Source link

