test del 2

കരയുദ്ധം, ഹോർമുസും ഖാർഗ് ദ്വീപും പിടിക്കൽ; ചർച്ചകൾ പരാജയപ്പെട്ടാൽ യുഎസ്സിന്റെ പദ്ധതി ഇങ്ങനെ


വാഷിങ്ടൺ: ഇറാനിൽ കരയുദ്ധം നടത്തുന്നതിനുള്ള പദ്ധതികൾക്ക് അമേരിക്കൻ പ്രതിരോധ മന്ത്രാലയം രൂപം നൽകുന്നതായി റിപ്പോർട്ട്. ഇറാന്റെ മണ്ണിൽ ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന അതിശക്തമായ സൈനിക നീക്കങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് യുഎസ് മറീനുകളും സൈനികരും മേഖലയിൽ ഇതിനോടകം തന്നെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു കഴിഞ്ഞു. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങാനാണ് അമേരിക്കയുടെ തീരുമാനമെന്നാണ് സൂചന.പൂർണ്ണമായ അധിനിവേശമല്ല, മറിച്ച് ഇറാൻ ശക്തമായി തിരിച്ചടിക്കുന്നതിന് മുൻപ് തന്നെ ലക്ഷ്യം പൂർത്തിയാക്കി പിൻവാങ്ങുന്ന തരത്തിലുള്ള വേഗമേറിയ റെയ്ഡുകളായിരിക്കും അമേരിക്കൻ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്നതിനാണ് ഈ മിഷനുകളിൽ മുൻഗണന നൽകുന്നത്. മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹോർമുസിനോട് ചേർന്ന സൈനിക, മിസൈ. സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും അമേരിക്കൻ സേനയുടെ ലക്ഷ്യങ്ങൾ.ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുന്നത് അമേരിക്കയുടെ പ്രധാന ആലോചനകളിലൊന്നാണ്. ഇറാന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതം നൽകി ചർച്ചാമേശയിൽ മുൻതൂക്കം നേടാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കൂടാതെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന് സഹായിക്കുന്ന ലാറക് ഐലൻഡ്, അബു മൂസ തുടങ്ങിയ ദ്വീപുകൾ പിടിച്ചെടുക്കുന്നതിലൂടെ മേഖലയിലെ വ്യാപാര പാതകൾ സുരക്ഷിതമാക്കാമെന്നും പെന്റഗൺ കണക്കുകൂട്ടുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ കടന്നുകയറി സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായി പിടിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള അതീവ സാഹസികമായ നീക്കങ്ങളും അമേരിക്കൻ സൈനിക വക്താക്കൾക്കിടയിൽ ആലോചനയിലുണ്ട്.എങ്കിലും ഇറാനിലെ കരയുദ്ധം അമേരിക്കയ്ക്ക് വലിയ വെല്ലുവിളികളും ഭീഷണികളും ഉയർത്തുന്നുണ്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ശക്തമായ പ്രതിരോധവും ഡ്രോൺ, മിസൈൽ ആക്രമണങ്ങളും യുഎസ് സൈനികർക്ക് വലിയ അപകടമുണ്ടാക്കിയേക്കാം. തങ്ങളുടെ മണ്ണിൽ ആക്രമണം ഉണ്ടായാൽ പരിധിയില്ലാത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.


Source link

Back to top button