ചികിത്സാപ്പിഴവ്: എസി മെക്കാനിക്കിന്റെ കാൽ മുറിച്ചുമാറ്റി; കുടുംബം പട്ടിണിയിൽ, പരാതിയുമായി യുവാവ്

പത്തനംതിട്ട: കോന്നി, കോട്ടയം മെഡിക്കൽ കോളജുകളിലെ ചികിത്സാപ്പിഴവ് മൂലം യുവാവിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. കലഞ്ഞൂർ സ്വദേശിയായ അഭിമന്യു (30) ആണ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രംഗത്തെത്തിയത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന യുവാവ് കിടപ്പിലായതോടെ ഒരു കുടുംബം മുഴുവൻ പട്ടിണിയിലായിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് എസി മെക്കാനിക്കായ അഭിമന്യു വീണ് കാലൊടിയുന്നത്. ആദ്യം കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ അവിടെ നേരിടേണ്ടി വന്നത് കടുത്ത അവഗണനയാണെന്ന് അഭിമന്യു പറയുന്നു. ‘രണ്ടു ദിവസത്തോളം സ്ട്രെക്ചറിൽ കിടത്തി. കടുത്ത വേദനയുണ്ടായിട്ടും മരുന്നുപോലും നൽകിയില്ല. പിന്നീട് വാർഡിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം ലഭിച്ചില്ല. പഴുപ്പ് ബാധിച്ച കാലിലാണ് ഡിസംബർ 31ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്,’ അഭിമന്യു വേദനയോടെ ഓർത്തു.
Source link


