test del 2

ട്രംപ്-മോദി ചർച്ചയിൽ മസ്കും?; അസാധാരണ സംഭവമെന്ന് ന്യൂയോർക്ക് ടൈംസ്, വാർത്ത തള്ളി ഇന്ത്യ


ന്യൂഡൽഹി: പശ്ചിമേഷ്യാവിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും മാർച്ച് 24-ന് നടത്തിയ ഫോൺ സംഭാഷണത്തിൽ ശതകോടീശ്വരവ്യവസായി ഇലോൺ മസ്കും പങ്കെടുത്തെന്ന് ന്യൂയോർക്ക് ടൈംസ്.രണ്ടുനേതാക്കൾ തമ്മിൽ നടത്തിയ ഔദ്യോഗികചർച്ചയിൽ സ്വകാര്യവ്യക്തി പങ്കെടുത്തത് അസാധാരണസംഭവമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാർത്ത ഇന്ത്യ തള്ളി. ചർച്ചയിൽ ട്രംപും മോദിയും മാത്രമാണ് പങ്കെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.പശ്ചിമേഷ്യാസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിതരണശൃംഖലയുടെ പ്രശ്നങ്ങൾ, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ വിഷയങ്ങളാണ് മോദിയും ട്രംപും ചർച്ച ചെയ്തതെന്നാണ് നേരത്തേ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. മോദിയുമായി പ്രസിഡന്റ് ട്രംപിന് അടുത്ത ബന്ധമാണുള്ളതെന്നും ഇരുവരും ക്രിയാത്മകമായ സംഭാഷണം നടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.അമേരിക്കൻ സർക്കാരിലെ രണ്ട് ഉദ്യോഗസ്ഥർ, ചർച്ചയിൽ മസ്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. അസാധാരണ സംഭവമെന്നാണ് വിഷയത്തെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്.


Source link

Back to top button