test del 1

ചൂടിൽ ആശ്വാസമായി മഴ; ഏപ്രിൽ ഒന്നുവരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ഏപ്രിൽ ഒന്നുവരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ പലിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചു.

പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ലഭിച്ചേക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇന്നലെ കണ്ണൂർ,കോട്ടയം,കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനമഴ ലഭിച്ചിരുന്നു.തിരുവനന്തപുരത്ത് ആകാശം മേഘാവൃതമായിരുന്നു.ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചു.

അതേസമയം ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ താപനില കൂടുന്ന സാഹചര്യത്തിൽ മഞ്ഞ അലർട്ടാണ് . കൊല്ലം,പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാം. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,തൃശൂർ,കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.


Source link

Back to top button