test del 1

പകുതിവില തട്ടിപ്പ്: ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

കൊച്ചി: പകുതിവില തട്ടിപ്പ് കേസിൽ തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻ, എൻ.ജി.ഒ കോൺഫെഡറേഷൻ മുൻ ചെയർമാനും സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനുമായ കെ.എൻ. ആനന്ദകുമാർ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. അനന്തുവിന്റെയും ആനന്ദകുമാറിന്റെയും കമ്പനികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനന്തു കൃഷ്ണന്റെ 4.5 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും കലൂർ പി.എം.എൽ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

2025 ഫെബ്രുവരിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി കേസെടുത്തത്. സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നാലെയായിരുന്നു ഇ.ഡിയുടെ നടപടി. അനന്തു കൃഷ്ണൻ ധാരാളം സ്ഥലം വാങ്ങിക്കൂട്ടിയെന്നും ഭൂമി ഇടപാടുകൾക്കായി പലർക്കും അഡ്വാൻസ് നൽകിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. രണ്ടു മാസം മുൻപ് മൂവാറ്റുപുഴ ജയിലിലെത്തി അനന്തു കൃഷ്ണനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

പൊലീസ് രജിസ്റ്റർ ചെയ്ത 1350 കേസുകളിൽ 650 എണ്ണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആകെ ഏഴായിരത്തോളം പരാതികളാണ് ലഭിച്ചത്. 400 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. പകുതി വിലയ്‌ക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനവ്യാപകമായി 20,163 പേരിൽനിന്ന് 60,000 രൂപ വീതവും 4,025 പേരിൽനിന്ന് 56,000 രൂപ വീതവുമാണ് അനന്തു കൈപ്പറ്റിയത്.

 തട്ടിപ്പ് ഇങ്ങനെ

1,20,000 രൂപ വിലയുള്ള സ്‌കൂട്ടർ 60,000 രൂപയ്‌ക്ക് നൽകുമെന്ന് വാഗ്ദാനം നൽകി. പ്രാദേശികതലത്തിൽ വാർഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്ന പേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി ആളുകളെ വീഴ്‌ത്തി. എഴുപതുപേരിൽ നിന്ന് പണം വാങ്ങുമ്പോൾ 30 പേർക്ക് സ്‌കൂട്ടർ നൽകും.

വൻകിട കമ്പനികൾ സാമൂഹ്യസേവനത്തിന് മാറ്റവച്ച

ഫണ്ട് (സി.എസ്.ആർ) ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ലാപ്‌ടോപ്പുകൾ, തയ്യൽ മെഷീനുകൾ, മറ്റ് കാർഷിക ഉപകരണങ്ങൾ എന്നിവ പകുതി വിലയ്‌ക്ക് നൽകിയിരുന്നു.


Source link

Back to top button