test del 2
10 ലക്ഷം പോരാളികൾ, കരയുദ്ധത്തിനെത്തുന്ന യുഎസിന് മണ്ണിൽ നരകമൊരുക്കാൻ ഒരുങ്ങി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ യുദ്ധത്തിന് സജ്ജരായി ഇറാൻ. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ ഇറാൻ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ആണ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം വെളിപ്പെടുത്തിയത്.ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്തിയേക്കുമെന്ന സാധ്യത മുന്നിൽക്കണ്ടാണ് ഈ നീക്കം. ഇത്തരമൊരു ആക്രമണം ഉണ്ടായാൽ അമേരിക്കൻ സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കുമെന്ന ആവേശത്തിലാണ് രാജ്യത്തെ പോരാളികളെന്ന് സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നു.രാജ്യത്തെ യുവജനങ്ങൾക്കിടയിൽ സൈന്യത്തിൽ ചേരാനുള്ള താല്പര്യം വലിയ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ, ബസിജ്, കരസേന എന്നിവയിലേക്ക് യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് യുവ സന്നദ്ധപ്രവർത്തകരുടെ അപേക്ഷാ പ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജനകീയ പിന്തുണയോടെ അമേരിക്കയെ നേരിടാനാണ് ഇറാന്റെ തീരുമാനം.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കവും രൂക്ഷമായി തുടരുകയാണ്. അമേരിക്ക കടലിടുക്ക് തുറക്കാൻ ശ്രമിച്ചേക്കാം. എന്നാൽ അമേരിക്കയുടെ ഇത്തരം ആത്മഹത്യാപരമായ നീക്കങ്ങളെ പ്രതിരോധിക്കാനും കടലിടുക്ക് അടച്ചുതന്നെ വെക്കാനും തങ്ങൾ പൂർണ്ണ സജ്ജമാണെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള എണ്ണവിപണിയെയും ബാധിച്ചേക്കാം.
Source link


