അമ്പലമുക്കിലെ വിശേഷങ്ങൾ പ്രൊമോ സോങ്

ഗോകുൽ സുരേഷ് നായകനാകുന്ന അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന ചിത്രത്തിന്റെ പ്രൊമോ സോഗ് റിലീസ് ചെയ്തു.
ടീസറിനു ലഭിച്ച ഗംഭീര പ്രതികരണങ്ങൾക്ക് ശേഷം എത്തിയ പ്രൊമോ സോങ് മികച്ച സ്വീകാര്യത നേടുന്നു. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 5ന് തിയേറ്രറിൽ എത്തും.ലാൽ, ഗണപതി, മേജർ രവി, അസീസ് നെടുമങ്ങാട്, സുധീർ കരമന, മുരളി ചന്ദ്, ഷാജു ശ്രീധർ, നോബി മാർക്കോസ്, ഷഹീൻ, ധർമ്മജൻ ബോൾഗാട്ടി, മെറീന മൈക്കിൾ , ബിജുക്കുട്ടൻ, അനീഷ് ജി. മേനോൻ, ഹരികൃഷ്ണൻ , മനോജ് ഗിന്നസ്, വനിത കൃഷ്ണചന്ദ്രൻ സൂര്യ, സുനിൽ സുഖദ, സജിത മഠത്തിൽ, ഉല്ലാസ് പന്തളം തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. കഥ,തിരക്കഥ : ഉമേഷ് കൃഷ്ണൻ,ഛായാഗ്രഹണം അബ്ദുൾ റഹിംം,രഞ്ജിൻ രാജാണ് (അഡീഷണൽ ഗാനം :അരുൾ ദേവ്)സംഗീതസംവിധാനം ഗാന രചന : പി.ബിനു, ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രൻ നായർ ആണ് നിർമ്മാണം.വിതരണം രാജ് സാഗർ ഫിലിംസ്. പി .ആർ . ഒ : പ്രതീഷ് ശേഖർ.
Source link



