LATEST

സോണിയ,​ രാഹുൽ,​ ഖാർഗെ എന്നിവർക്കൊപ്പം കെ സുധാകരനും ; കോൺഗ്രസിന്റെ താരപ്രചാരകരിൽ 40 പേർ


ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനു കേരളത്തിൽ പ്രചാരണം നടത്താനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി എന്നിവർക്കൊപ്പം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമെത്തും. എ.കെ.ആന്റണി, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം മുതിർന്ന നേതാക്കളെയും സംസ്ഥാനത്തെ എം.പിമാരെയും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടാതെ പോയ പ്രമുഖരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.


Source link

Back to top button