LATEST
എടയാർ തീപിടിത്തം: കമ്പനിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച, മരിച്ചയാളുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം നൽകും

കൊച്ചി: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. സംഭവത്തേക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും കൂടുതൽ അന്വേഷണത്തിന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തേത്തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തരസഹായമായി അഞ്ച് ലക്ഷം രൂപ നൽകുന്നതിനും കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതിനും ഭാര്യയ്ക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകുന്നതിനും ഓയിൽ കമ്പനി മാനേജ്മെന്റിന് നിർദ്ദേശം നൽകിയതായി കളക്ടർ പറഞ്ഞു.
Source link


