LATEST

ജോലി വാഗ്ദാനം ചെയ്ത് പീഡനം: പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ ദളിത് യുവതിയുടെ പരാതി; പ്രതി ഒളിവിൽ


പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്. 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് സി. വത്സനെതിരെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
യുവതിയുടെ പരാതി പ്രകാരം പലതവണയായി പ്രശോഭ് പീഡനത്തിന് ഇരയാക്കിയെന്നാണ് വ്യക്തമാകുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തും ഇയാൾ അതിക്രമം കാട്ടി.നഗരത്തിലെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടായിരുന്നു. താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു.


Source link

Back to top button