ഇ ശ്രീധരന്റെ അവകാശവാദങ്ങളെല്ലാം വ്യാജം; മെട്രോ മാനെ കേന്ദ്രം കൈവിട്ടെന്ന് കൊടിക്കുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ ശ്രീധരൻ നടത്തുന്ന നീക്കങ്ങൾ കേന്ദ്രസർക്കാർ തള്ളിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേന്ദ്ര റെയിൽവെ മന്ത്രാലയവും ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയവും പാർലമെന്റിൽ നൽകിയ രേഖകൾ ഉദ്ധരിച്ചാണ് കൊടിക്കുന്നിലിന്റെ വെളിപ്പെടുത്തൽ.കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ ഇ. ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; ഡിഎംആർസിക്കും ശ്രീധരനും നിലവിൽ യാതൊരു പങ്കുമില്ല. കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരൻ നടത്തിയ അടുത്തകാലത്തെ അവകാശവാദങ്ങൾ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക രേഖകളും റെയിൽവേ മന്ത്രാലയം നൽകിയ ആർടിഐ മറുപടികളും പ്രകാരം തെറ്റാണെന്ന് വ്യക്തമായി.2026 മാർച്ച് 19-ന് ലോക്സഭയിൽ ഉന്നയിച്ച അൺസ്റ്റാർഡ് ചോദ്യം നമ്പർ 4518ന് മറുപടിയായി, കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (ആർആർടിഎസ്) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രൊപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡിഎംആർസിക്കും ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നാണ്.
Source link

