LATEST
പറവൂരിലെ ഡീൽ സതീശൻ വ്യക്തമാക്കണം: പിണറായി

തിരുവനന്തപുരം: 2006ൽ പറവൂരിൽ ആർ.എസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്നത്തെ ചടങ്ങിന്റെ ഫോട്ടോയ്ക്കൊപ്പമുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.പിണറായി ആർ.എസ്.എസ് തിരുവനന്തപുരം; ലക്ഷണമൊത്ത ആർ.എസ്.എസ് ഏജന്റ് പിണറായി വിജയനാണെന്ന് വി.ഡി. സതീശൻ ഫേസ് ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിച്ചു.
Source link


