LATEST

ചൂട് കാലങ്ങളിൽ നായ്‌ക്കൾ കടിക്കുന്നത് കൂടും; കൂട്ടത്തോടെ ആക്രമിക്കുന്നതിനും കാരണമുണ്ട്


അടുത്തിടെയായി ഇന്ത്യയിലുടനീളം തെരുവുനായ്‌ക്കളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അനേകം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയിലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണിത്. ആഗോളതലത്തിൽ പേവിഷബാധ മരണങ്ങളിൽ ഏകദേശം 36 ശതമാനം ഇന്ത്യയിലാണ്. പ്രതിവർഷം 18,000- 20,000 മരണങ്ങളാണ് പേവിഷബാധമൂലം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്ന പ്രവണതയും കൂടുന്നു. സീസൺ വ്യതിയാനം, ഉയർന്ന താപനില, വർദ്ധിച്ച മനുഷ്യ ഇടപെടൽ, നായ്ക്കളുടെ സമ്മർദ്ദനില തുടങ്ങിയവയാണ് ഇതിന് കാരണമായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. വരുംദിവസങ്ങളിൽ തെരുവ് നായ്‌ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണം വർദ്ധിക്കുമെന്നും ഇത് മരണത്തിനുവരെ കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.ചൂടുകാലങ്ങളിൽ തെരുവ് നായ്ക്കൾ കടിക്കുന്ന പ്രവണത വർദ്ധിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടുന്നതിനൊപ്പം തനായ്‌ക്കളുടെ ആക്രമണവും കൂടുമെന്നാണ് 2025ൽ പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങൾ നായ്ക്കളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് 2022ലെ ഒരു പഠനത്തിൽ പറയുന്നു.


Source link

Back to top button