LATEST

‘തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികളെ കയ്യിലെടുക്കരുത്’; പാട്ടിലും പ്രസംഗത്തിലും ഉൾപ്പെടുത്തരുതെന്നും നിർദേശം


ആലപ്പുഴ: വോട്ടെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് ചൂടിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും. ഇതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്‌‌ടർ.പ്രചാരണത്തിനിടെ കുട്ടികളെ കയ്യിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. ഇത് ബാലവേല നിരോധനിയമപ്രകാരം നിരോധിക്കപ്പെട്ടതാണ്. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ – ലഘുലേഖ എന്നിവയുടെ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്. തിരഞ്ഞെടുപ്പ് പാട്ടുകൾ, കവിതകൾ, പ്രസംഗം, രാഷ്ട്രീയ പാർട്ടിയുടെയോ ചിഹ്നങ്ങളുടെയോ പ്രദർശനം തുടങ്ങിയവയിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ലെന്നും കളക്‌ടർ നിർദേശിച്ചു.


Source link

Back to top button