LATEST

‘അഞ്ച് വർഷത്തിന് ശേഷം എന്ത് ചെയ്യും’; വിജയ്‌യുടെ ചോദ്യത്തിന് രശ്മികയുടെ മറുപടി ഇങ്ങനെ


ആരാധകരും സിനിമാലോകവും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യുടെയും​ ​ ര​ശ്മി​ക​ ​മ​ന്ദാ​ന​യുടെയും. ​താ​രങ്ങൾ ഹണിമൂൺ ആഘോഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. താ​യ്ല​ൻ​ഡി​ലെ​ ​ കോ​ സാ​മുയിൽ ദ്വീപിൽ ​ ​ക​ട​ൽ​ത്തീ​ര​ത്തു​ള്ള​ ​സ്വ​കാ​ര്യ​ ​വി​ല്ല​യി​ൽ​ നിന്നുള്ള വീഡിയോയാണ് രശ്മികയും വിജയ്‌യും പങ്കുവച്ചത്. ഇവർക്കൊപ്പം അവരുടെ സുഹൃത്തുക്കളും ട്രിപ്പിലുണ്ടെന്നതാണ് മറ്റൊരു കാര്യം.’എന്റെ ഭർർത്താവ്’ എന്ന് രശ്മിക വിജയെ വിളിക്കുന്നതാണ് ആദ്യം വീഡിയോയിൽ ഉള്ളത്. പിന്നാലെ ഇരുവരും കെെപിടിച്ച് നടക്കുന്നതും നൃത്തം ചെയ്യുന്നതും കാണാം. അഞ്ച് വർഷത്തിന് ശേഷം നമ്മൾ എന്തായിരിക്കും ചെയ്യുകയെന്ന് വിജയ് ചോദിക്കുമ്പോൾ ലോകം മുഴുവൻ ചുറ്റുകയായിരിക്കുമെന്നാണ് രശ്മിക മറുപടി നൽകുന്നത്. ശരി അങ്ങനെ തന്നെ ചെയ്യാമെന്നും വിജയ് പറയുന്നു.ഫെ​ബ്രു​വ​രി​ 26​ന് ​ഉ​ദ​യ്‌​പൂ​രി​ൽ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും​ ​സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നുഇരുവരുടെയും​ ​വി​വാഹം. അതേസമയം, വി​വാ​ഹ​ശേ​ഷം​ ​വെ​ള്ളി​ത്തി​ര​യി​ൽ വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യും​ ​ര​ശ്മി​ക​ ​മ​ന്ദാ​ന​യും​ ​ഒ​രു​മി​ക്കു​ന്ന​ ​’ര​ണ​ബാ​ലി​’ ​എ​ന്നചി​ത്രം​ ​പീ​രി​യ​ഡ് ​ഡ്രാ​മ​യാ​യി​ ​ഒ​രു​ങ്ങു​ന്നു.​ 1854​-​ ​നും​ 1878​ ​നും​ ​മ​ദ്ധ്യേ​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​കാ​ല​ത്ത് ​ഇ​ന്ത്യ​യി​ൽ​ ​ന​ട​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ങ്ങ​ളെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​ ഈ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.​ ​വെ​ള്ളി​ത്തി​ര​യി​ലെ​ ​പ്ര​ണ​യ​ജോ​ഡി​ക​ൾ​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ലും​ ​ഒ​ന്നാ​യ​ശേ​ഷം​ ​ഒ​രു​മി​ച്ച് ​എ​ത്തു​ന്ന​ ​ചി​ത്രം​ ​രാ​ഹു​ൽ​ ​സം​കൃ​ത്യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.


Source link

Related Articles

Back to top button